പത്തനംതിട്ട▪️ വടശേരിക്കര പേഴുംപാറയില്‍ അജ്ഞാതര്‍ വീടിന് തീയിട്ടു. 17 ഏക്കര്‍ കോളനിയിലെ വീടിനാണ് അജ്ഞാതര്‍ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു. ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പത്തനംതിട്ടയിൽ വടശ്ശേരിക്കര പേഴുംപാറയിൽ വീടിന് തീയിട്ട് അജ്ഞാതർ. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് പുലർച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതർ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളിൽ തീയിടുകയായിരുന്നു. സംഭവത്തിൽ വീട്ടു ഉപകരണങ്ങൾ ഉൾപ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു.വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടൻ തന്നെ തീ അണയ്‌ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവർ ആറന്മുളയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്‌കുമാർ പറയുന്നത്.ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാർ രണ്ട് മാസം മുൻപാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നിഗമനം. അന്നും ഇയാൾ പരാതി നൽകിയിരുന്നില്ല.പേഴുംപാറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ട്. ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധ നടത്തുമെന്നും പൊലീസ് പറഞ്ഞു.
Unknown persons set fire to a house in Vadaserikara